Short Vartha - Malayalam News

17 മാസത്തിനുള്ളില്‍ രണ്ടുലക്ഷം വില്‍പ്പന കടന്ന് മാരുതി സുസുക്കി ഫ്രോങ്ക്‌സ്

2023ല്‍ ലോഞ്ച് ചെയ്ത മാരുതി സുസുക്കി ഫ്രോങ്ക്‌സ് ആണ് രണ്ട് ലക്ഷം വില്‍പ്പന കടന്നിരിക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം 1,34,735 യൂണിറ്റുകള്‍ മാരുതി ഫ്രോങ്ക്‌സ് രജിസ്റ്റര്‍ ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും വേഗതയേറിയ നെക്‌സ SUVയായി ഫ്രോങ്ക്‌സ് മാറി. 100bhp, 147Nm നല്‍കുന്ന 1.0L ബൂസ്റ്റര്‍ജെറ്റ് ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 90bhp ഉത്പാദിപ്പിക്കുന്ന 1.2L നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ എന്നിവയാണ് ഉള്ളത്.