Short Vartha - Malayalam News

പുതിയ കിയ കാര്‍ണിവല്‍ ഇന്ത്യന്‍ നിരത്തുകളിലേക്ക് തിരിച്ചെത്തുന്നു

പുതിയ കിയ കാര്‍ണിവല്‍ ഒക്ടോബര്‍ മൂന്നാം തീയതി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തും. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്തായിരിക്കും കാര്‍ണിവല്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക. 50 ലക്ഷം രൂപയ്ക്ക് മുകളിലായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോമിയം സ്റ്റഡുകള്‍ പതിപ്പിച്ച ഗ്രില്ല്, എല്‍ ഷേപ്പില്‍ നല്‍കിയിട്ടുള്ള വലിയ DRL, നിരയായി നല്‍കിയിട്ടുള്ള LED ഹെഡ്‌ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍ എന്നിവയാണ് വാഹനത്തിന് പുതുമ നല്‍കുന്നത്.