Short Vartha - Malayalam News

പുതിയ കാര്‍ണിവല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കിയ മോട്ടോഴ്സ്

ഫുള്‍ 11 സീറ്റര്‍ കിയ കാര്‍ണിവല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഈ വര്‍ഷം അവസാനത്തോടെ ഈ വാഹനമെത്തുമെന്നാണ് പ്രതീക്ഷ. കിയ കാര്‍ണിവല്‍ ആഗോളതലത്തില്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. 3.5 ലിറ്റര്‍ ഗ്യാസോലിന്‍ ഢ6, 1.6 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ ഹൈബ്രിഡ്, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണവ. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ച 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷ.