Short Vartha - Malayalam News

വയനാട്ടിലേക്ക് അനാവശ്യമായി ഒരു വാഹനവും കടത്തിവിടില്ലെന്ന് അറിയിപ്പ്

വയനാട്ടിലെ ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലതെ നടത്തുന്നതിനും സൈന്യത്തിന്റെയും രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ചുരം വഴി താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈങ്ങാപ്പുഴയില്‍ വാഹന പരിശോധനയ്ക്കായി പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വെസ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് എന്തെങ്കിലും തടസ്സമോ, ബുദ്ധിമുട്ടോ നേരിടുന്നുണ്ടെങ്കില്‍ താമരശ്ശേരി DFSP പി. പ്രമോദിനെ +91 94979 90122 നേരിട്ട് വിളിക്കാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.