Short Vartha - Malayalam News

സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് മാരുതി സുസുക്കി

ആറ് വേരിയന്റുകളിലാണ് ഈ വാഹനം വിപണിയിലെത്തുന്നത്. ഈ വാഹനത്തിന്റെ മാനുവല്‍ മോഡലുകള്‍ക്ക് 6.49 ലക്ഷം രൂപ മുതല്‍ 9.14 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക് പതിപ്പിന് 7.79 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. പുതിയ സ്വിഫ്റ്റ് നിര്‍മിക്കുന്നത് ഗുജറാത്തിലെ പ്ലാന്റിലാണ്. ലുക്കിലും ഫീച്ചറുകളിലും ഒപ്പം മെക്കാനിക്കലായും മാറ്റങ്ങളോടെയാണ് സ്വിഫ്റ്റിന്റെ ഈ വരവ്.