Short Vartha - Malayalam News

ഇന്ത്യയില്‍ 30 ലക്ഷം ഉപയോക്താക്കളെ സ്വന്തമാക്കി മാരുതി സ്വിഫ്റ്റ്

ഇന്ത്യന്‍ നിരത്തുകളില്‍ എത്തി രണ്ട് പതിറ്റാണ്ടിനോട് അടുക്കവെ വില്‍പ്പനയില്‍ കുതിപ്പ് തുടര്‍ന്ന് മാരുതി സുസുക്കി സ്വിഫ്റ്റ്. 30 ലക്ഷം ഉപയോക്താക്കള്‍ എന്ന നേട്ടമാണ് സ്വിഫ്റ്റ് കൈവരിച്ചിരിക്കുന്നത്. 2005ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സ്വിഫ്റ്റിന്റെ നാലാം തലമുറ മോഡലാണ് ഇപ്പോള്‍ വിപണിയിലുള്ളത്. 2013ലാണ് കാറിന്റെ വില്‍പ്പന പത്തുലക്ഷം കടന്നത്. 2018ല്‍ അത് 20 ലക്ഷം പിന്നിട്ടു. ലോകമെമ്പാടുമായി 65 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട്.