Short Vartha - Malayalam News

വാഹനങ്ങൾക്ക് വിലക്കിഴിവുമായി മാരുതി സുസുക്കി

മാരുതി സുസുക്കിയുടെ അരീന ഡീലർമാർ ഈ മാസം അൾട്ടോ കെ10, വാഗൺ ആർ, സെലേരിയോ, ഡിസയർ തുടങ്ങി ഒട്ടുമിക്ക വാഹനങ്ങൾക്കും കിഴിവുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഓഫറുകൾ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ പുതുതായി പുറത്തിറങ്ങിയ എർട്ടിഗയ്ക്കും സ്വിഫ്റ്റിനും ഈ ആനുകൂല്യങ്ങൾ ലഭ്യമല്ല. അൾട്ടോ കെ10 ന് 55,000 രൂപ വരെയും വാഗൺ ആറിനും സെലേരിയോക്കും 58,000 രൂപ വരെയും ഡിസയറിന് 30,000 രൂപ വരെയും ബ്രെസയ്ക്ക് 10,000 രൂപ വരെയുമാണ് ആനുകൂല്യങ്ങൾ ലഭിക്കുക.