Short Vartha - Malayalam News

മാരുതി സുസുക്കി ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ മേയ് ആദ്യം വിപണിയിലെത്തും

ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള മാറ്റങ്ങളാണ് വാഹനത്തിന്റെ എക്സ്റ്റീരിയറില്‍ വരുത്തിയിരിക്കുന്നത്. ബോണറ്റ് മുതല്‍ പിന്നിലെ ഫെന്‍ഡര്‍ വരെ നീളുന്ന നേര്‍ത്ത ഷോള്‍ഡര്‍ ലൈനാണ് പുതിയ സ്വിഫ്റ്റിനെ വേറിട്ടു നിര്‍ത്തുന്നത്. ഇന്റീരിയറിലും പല പ്രീമിയം മോഡലുകളിലേയും സൗകര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. K12 ഫോര്‍ സിലിണ്ടര്‍ എന്‍ജിനുപകരം 1.2 ലിറ്റര്‍, 3 സിലിണ്ടര്‍, നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്.