Short Vartha - Malayalam News

വേഗപ്പൂട്ട് വിച്ഛേദിച്ച് ഓടുന്ന വാഹനങ്ങള്‍ ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ്

ദീര്‍ഘദൂര ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ട് വിച്ഛേദിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് മോട്ടോര്‍വാഹന വകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. പിഴ അടച്ചതുകൊണ്ട് മാത്രം പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വിട്ടു നല്‍കില്ല. സ്പീഡ് ഗവര്‍ണര്‍ വീണ്ടും പിടിപ്പിച്ചാലേ വാഹനം വിട്ടുകൊടുക്കൂ. കൂടാതെ വാഹനങ്ങളില്‍ പ്രത്യേക പരിശോധന നടത്താനും നിയമലംഘകര്‍ക്കെതിരേ നടപടിയെടുക്കാനും ഉന്നതലയോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.