Short Vartha - Malayalam News

ഡ്രൈവിംങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കളര്‍ കോഡ്

മോട്ടോര്‍ സൈക്കിള്‍ ഒഴികെയുള്ള ഡ്രൈവിംങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ആംബര്‍ മഞ്ഞ നിറമാണ് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നിര്‍ണയിച്ചിരിക്കുന്നത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഈ തീരുമാനം. ഈ നിര്‍ദേശം ഒക്ടോബര്‍ ഒന്നാം തിയതി മുതല്‍ പ്രാബല്യത്തില്‍ വരുത്തുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലുമായിരിക്കും മഞ്ഞനിറം നല്‍കുക.