Short Vartha - Malayalam News

KSRTC ഡ്രൈവിംഗ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് KSRTC ഡ്രൈവിംഗ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കുറഞ്ഞ നിരക്കില്‍ പൊതുജനത്തിന് ഡ്രൈവിംഗ് പഠിക്കാം എന്നതാണ് ഈ ഡ്രൈവിംഗ് സ്‌കൂളിന്റെ സവിശേഷതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍, ഹെവി ഡ്രൈവിങ് പരിശീലനത്തിന് 9000 രൂപയാണ് ഫീസ്. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപയും കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയുമാണ് ഫീസ്.