Short Vartha - Malayalam News

ഡ്രൈവിങ് ടെസ്റ്റ്: അംഗീകൃത പരിശീലകര്‍ ഗ്രൗണ്ടില്‍ നേരിട്ടെത്തണമെന്ന നിബന്ധന പിന്‍വലിച്ചു

ഗതാഗത വകുപ്പ് നിബന്ധന പിന്‍വലിച്ചതോടെ 15 ദിവസമായി ഡ്രൈവിങ് സ്‌കൂളുകാര്‍ നടത്തിയിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. എന്നാല്‍ അംഗീകൃത പരിശീലകര്‍ ഡ്രൈവിങ് സ്‌കീളുകളില്‍ ഉണ്ടാകണമെന്ന വ്യവസ്ഥ കര്‍ശനമാക്കും. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറും ഡ്രൈവിങ് സ്‌കൂള്‍ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് വിഷയം ഒത്തുതീര്‍പ്പായത്. സ്‌കൂളുകളില്‍ പരിശോധന ത്വരിതപ്പെടുത്താന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശവും നല്‍കി.