Short Vartha - Malayalam News

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; പ്രശ്‌നം പരിഹരിച്ചതായി സര്‍ക്കാര്‍

മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കുലറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതായും സര്‍ക്കുലര്‍ പുതുക്കിയതായും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ സര്‍ക്കുലര്‍ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചു. ഗതാഗത കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ചോദ്യം ചെയ്ത് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും പരിശീലകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഇനി അടുത്ത മാസം 3 ന് പരിഗണിക്കും.