Short Vartha - Malayalam News

KSRTC ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി കൊടുക്കാന്‍ സംവിധാനം വരും: കെ. ബി. ഗണേഷ് കുമാര്‍

ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കാനുള്ള സംവിധാനം വരുമെന്നും അതിനുള്ള മുന്നൊരുക്കങ്ങള്‍ നടക്കുകയാണെന്നും മന്ത്രി ഗണേഷ് കുമാര്‍ മന്ത്രിസഭയില്‍ പറഞ്ഞു. ബാങ്ക് വായ്പ എടുക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് വരുകയാണെന്നും മന്ത്രി വ്യക്തമാക്കി. KSRTC ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി പരമാവധി കടകള്‍ വാടകയ്ക്ക് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.