Short Vartha - Malayalam News

40 ശതമാനം ഇളവുമായി KSRTCയുടെ ഡ്രൈവിങ് സ്‌കൂള്‍

കാര്‍, ഹെവി വെഹിക്കിള്‍ എന്നിവയുടെ പരിശീലനത്തിനായി 9000 രൂപയാണ് ഫീസ് ഇനത്തില്‍ KSRTC ഈടാക്കുന്നത്. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപയാണ് ഫീസ്. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കം നടക്കുന്നതിനിടെയാണ് KSRTC ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയര്‍ത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.