Short Vartha - Malayalam News

ഡ്രൈവിങ് ലൈസന്‍സ് കാര്‍ഡ് ഒഴിവാക്കി ഡിജിറ്റലാക്കും: കെ.ബി. ഗണേഷ്‌കുമാര്‍

നിലവിലെ കാര്‍ഡ് ലൈസന്‍സിനു പകരം ഓണ്‍ലൈന്‍ ആയി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന രീതിയിലാകും ലൈസന്‍സിനെ ക്രമീകരിക്കുകയെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. ലൈസന്‍സില്‍ ക്യൂആര്‍ കോഡ് സൗകര്യം ഏര്‍പ്പെടുത്തും. ലൈസന്‍സ് ടെസ്റ്റ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആര്‍ കോഡും ഫോട്ടോയും അടക്കം വെച്ച് ഫോണില്‍ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസന്‍സിന്റെ ഡിജിറ്റലൈസേഷന്‍ നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.