Short Vartha - Malayalam News

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും

ഡ്രൈവിങ് ടെസ്റ്റുകള്‍ പോലിസ് സംരക്ഷണത്തോടെ ഇന്ന് മുതല്‍ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിര്‍ദേശം. സ്ലോട്ട് ലഭിച്ചവര്‍ സ്വന്തം വാഹനവുമായി ടെസ്റ്റിനെത്തണമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സ്ലോട്ട് ലഭിച്ച എല്ലാവരും ഇന്ന് എത്താന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുളള സംയുക്ത സമരസസമിതിയുടെ പ്രതിഷേധം കാരണം കഴിഞ്ഞ ആറു ദിവസമായി ടെസ്റ്റ് തടസപ്പെട്ടിരുന്നു.