Short Vartha - Malayalam News

ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി കൂട്ടിയ സംഭവം; തമിഴ്‌നാടിനെതിരെ കെ. ബി. ഗണേഷ് കുമാര്‍

ടൂറിസ്റ്റ് ബസുകളുടെ നികുതി ഇനത്തില്‍ അവിടെ 4000 വാങ്ങിയാല്‍ ഇവിടെയും 4000 വാങ്ങിക്കുമെന്നും ഇങ്ങോട്ട് ദ്രോഹിച്ചാല്‍ തിരികെ അങ്ങോട്ടും ദ്രോഹിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള സര്‍ക്കാരുമായി കൂടിയാലോചിക്കാതെയാണ് തമിഴ്‌നാട് 4000 രൂപ ടാക്‌സ് വര്‍ധിപ്പിച്ചത്. ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓര്‍ക്കണമെന്നും തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ശബരിമലയിലേക്ക് വരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.