Short Vartha - Malayalam News

ചട്ടങ്ങള്‍ ലംഘിച്ച് റോഡില്‍ വാഹനമിറക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി

ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. മിക്ക IAS, IPS ഉദ്യോഗസ്ഥരും ബീക്കണ്‍ലൈറ്റുവെച്ചും സര്‍ക്കാര്‍ എബ്ലം വെച്ചുമാണ് യാത്രചെയ്യുന്നത്. ജില്ലാ കളക്ടര്‍മാര്‍ അടക്കമുളളവര്‍ക്ക് അടിയന്തര സാഹചര്യങ്ങള്‍ക്കുവേണ്ടിയാണ് ബീക്കണ്‍ ലൈറ്റ് നല്‍ികിയിരിക്കുന്നത്. എന്നാല്‍ സ്വന്തം വീട്ടിലേക്ക് പേകുമ്പോള്‍ പോലും ബീക്കണ്‍ ലൈറ്റിട്ട് പോകുന്ന ഉന്നത ഉദ്യോഗസ്ഥരുടെണ്ടെന്ന് കോടതി പറഞ്ഞു. ചില മേയര്‍മാരുടെ വാഹനങ്ങളില്‍ ഹോണ്‍ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ച ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ചട്ടലംഘനം നടത്തിയ വാഹനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ നാളെ അറിയിക്കാനും ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.