Short Vartha - Malayalam News

മോട്ടോർ വാഹന വകുപ്പിനുള്ള സേവനം അവസാനിപ്പിച്ച് സി-ഡിറ്റ്

കോടികളുടെ കുടിശ്ശിക വന്നതോടെയാണ് സി-ഡിറ്റ് മോട്ടോർ വാഹന വകുപ്പിനുള്ള സേവനം താൽക്കാലികമായി അവസാനിപ്പിച്ചത്. വകുപ്പിന്‍റെ കമ്പ്യൂട്ടറുകളുടെയും വിവിധ സൈറ്റുകളുടെയും മെയിന്‍റനൻസ് ഉൾപ്പെടെയുള്ള സേവനമാണ് താൽക്കാലികമായി നിർത്തിയത്. MVD 9 മാസത്തെ കുടിശ്ശിക തന്നുതീർക്കാനുണ്ടെന്ന് സി-ഡിറ്റ് വ്യക്തമാക്കി. സമാന രീതിയിൽ 2021ലും സി-ഡിറ്റ് മോട്ടോർ വാഹന വകുപ്പിന്‍റെ സേവനങ്ങൾ നിർത്തിയിരുന്നു. പിന്നീട് സർക്കാർ ഇടപെട്ടാണ് ഇത് പുനഃരാരംഭിച്ചത്.