Short Vartha - Malayalam News

സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തണമെന്നും അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കണമെന്നും MVD അറിയിച്ചു. റോഡില്‍ നിരന്ന് നടക്കാതെ വരി വരിയായി നടക്കണം. റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണെന്നും അപരിചിതര്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്താല്‍ നിരസിക്കണമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും മോട്ടോര്‍ വാഹനവകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.