Short Vartha - Malayalam News

ഡല്‍ഹിയില്‍ IAS കോച്ചിങ് സെന്ററില്‍ വെള്ളം കയറി മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും

എറണാകുളം സ്വദേശി നവീനാണ് മരിച്ചതെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു. തെലങ്കാന സ്വദേശിയും ഉത്തര്‍പ്രദേശ് സ്വദേശിയുമായ മറ്റു രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഡല്‍ഹിയിലെ രാജേന്ദ്ര നഗറിലുള്ള റാവൂസ് UPSC പരിശീലന കേന്ദ്രത്തിലാണ് വെള്ളം കയറിയത്. ബേസ്‌മെന്റില്‍ കുടുങ്ങിയ മറ്റു വിദ്യാര്‍ത്ഥികളെ പുറത്തെത്തിച്ചു.