Short Vartha - Malayalam News

ബൈക്കിന് പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടി; സര്‍ക്കുലറില്‍ പ്രതികരണവുമായി മന്ത്രി ഗണേഷ് കുമാര്‍

ഇരുചക്ര വാഹനത്തിന് പിന്നിലിരുന്ന് വാഹനം ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നടപടി അപ്രായോഗികമാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയില്‍ നിന്നുണ്ടാകുന്ന സര്‍ക്കുലറാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തില്‍ പിന്നിലെ സീറ്റില്‍ ഇരിക്കുന്നയാള്‍ സംസാരിച്ചാല്‍ പിഴയുള്‍പ്പെടെ നടപടിയെടുക്കണമെന്നായിരുന്നു ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍.