Short Vartha - Malayalam News

സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാനൊരുങ്ങി MVD

നാളെ മുതല്‍ വാഹന പരിശോധന കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദേശം. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കര്‍ശനമായി പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ വാഹനങ്ങളില്‍ LED ലൈറ്റ് ഘടിപ്പിക്കുന്നതിനും പിഴ ഈടാക്കും.