Short Vartha - Malayalam News

യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

കാറില്‍ നീന്തല്‍ക്കുളം ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസന്‍സ് ആജീവനാന്തകാലത്തേക്ക് റദ്ദാക്കി. തുടര്‍ച്ചയായ മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് RTOയുടെ നടപടി. നടപടിക്കെതിരെ സഞ്ജുവിന് അപ്പീല്‍ പോകാം. മോട്ടോര്‍ വാഹന നിയമ ലംഘനത്തിന് സഞ്ജു ടെക്കിയുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നേരത്തെ റദ്ദാക്കിയിരുന്നു.