Short Vartha - Malayalam News

സ്‌കൂള്‍ ബസുകള്‍ക്ക് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വാഹനങ്ങള്‍ ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വാഹനങ്ങളുടെ മുന്നിലും പിറകിലും എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസ് (EIB) എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നും സ്‌കൂള്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞത് 10 വര്‍ഷത്തെ ഡ്രൈവിങ് പരിചയം വേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വഹനത്തില്‍ വെള്ളപ്രതലത്തില്‍ നീല അക്ഷരത്തില്‍ 'ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി' എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും വേണം.