Short Vartha - Malayalam News

KSRTC ഡിപ്പോകളിലും ബസുകളിലും പോസ്റ്ററുകൾ പതിക്കരുത്: ഗതാഗതമന്ത്രി

KSRTC യുടെ എല്ലാ ഓഫീസുകളും വൃത്തിയായി സൂക്ഷിക്കുന്നതിന്റെ ഭാഗമായി KSRTC ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകൾ പതിക്കരുതെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ യൂണിയനുകളോട് നിർദേശിച്ചു. അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കുമെന്നും അവിടെ മാത്രമെ പോസ്റ്ററുകൾ പതിക്കാവൂ എന്നും ഇതു സംബന്ധിച്ച് CMD നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.