Short Vartha - Malayalam News

ഡ്രൈവിംഗ് സ്‌കൂൾ സമരം: ഗതാഗതമന്ത്രി ചർച്ചയ്ക്ക് വിളിച്ചു

ഡ്രൈവിംഗ് പരിഷ്കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഒത്തുതീർപ്പിന് ഒരുങ്ങി സർക്കാർ. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ എല്ലാ സംഘടനകളെയും നാളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഉന്നയിച്ച ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണെന്ന് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ പ്രതികരിച്ചു. സമരം ശക്തമായി തുടരുന്നതിനാൽ ഡ്രൈവിംഗ് പരിഷ്കരണത്തിലെ ചില നിർദേശങ്ങൾ പിൻവലിച്ചേക്കും.