Short Vartha - Malayalam News

എറണാകുളം KSRTC ബസ് സ്റ്റാൻഡ് ഉടൻ നവീകരിക്കുമെന്ന് ഗതാഗത മന്ത്രി

എറണാകുളം KSRTC ബസ് സ്റ്റാൻഡിലെ പ്രശ്നങ്ങൾ പരിഹരിച്ച് നവീകരണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ബസ് സ്റ്റാൻഡ് സന്ദർശിച്ച ശേഷം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. സ്റ്റാൻഡിന്റെ ദുരവസ്ഥ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് കണ്ട് വിലയിരുത്തി. ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ IIT എൻജിനിയർമാരെ നിയോഗിച്ചിട്ടുണ്ടെന്നും സ്റ്റാൻഡിന് ചുറ്റുമുള്ള തോടുകളിൽ നിന്ന് വെള്ളം കയറുന്നത് തടയാൻ മതിൽ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.