Short Vartha - Malayalam News

മത്സരയോട്ടം പാടില്ല; KSRTC ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍

ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അമിതവേഗം പാടില്ലെന്നും ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കണമെന്നും ഗതാഗതമന്ത്രി നിര്‍ദേശിച്ചു. ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനമോടിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം തൃശൂര്‍ പേരാമംഗലത്ത് KSRTC ബസില്‍ യുവതി പ്രസവിച്ച സാഹചര്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ബസിലെ ജീവനക്കാരെ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നേരിട്ടു വിളിച്ച് അഭിനന്ദിച്ചു.