Short Vartha - Malayalam News

ഡ്രൈവിംഗ് ടെസ്റ്റിനെത്തുമ്പോള്‍ ഇന്‍സ്ട്രക്ടര്‍മാര്‍ നിര്‍ബന്ധമാണെന്ന നിബന്ധന; പ്രതിഷേധം

ഈ പുതിയ നിബന്ധന വീണ്ടും ഡ്രൈവിംഗ് ടെസ്റ്റില്‍ പ്രതിസന്ധി സൃക്ഷിക്കുകയാണ്. തിരുവനന്തപുരം മുട്ടത്തറയില്‍ പ്രതിഷേധം കാരണം ഡ്രൈവിംഗ് ടെസ്റ്റ് തടസ്സപ്പെട്ടു. ഡ്രൈവിംഗ് സ്‌കൂളിന് ലൈസന്‍സ് നല്‍കുന്നത് നിശ്ചിത യോഗ്യതയുള്ള ഇന്‍സ്ട്രക്ടര്‍മാര്‍ക്കാണ്. എന്നാല്‍ പലയിടത്തും ലൈസന്‍സ് ഒരാള്‍ക്കും ഡ്രൈവിംഗ് പഠിപ്പിക്കുന്നത് മറ്റൊരാളുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് പുതിയ നിബന്ധന.