Short Vartha - Malayalam News

ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിച്ചു

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ പൂർണമായി പുനരാരംഭിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുമായി നടത്തിയ ചർച്ച ഒത്തുതീർപ്പായതോടെയാണ് ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിച്ചത്. ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലറില്‍ മാറ്റം വരുത്താം എന്ന ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.