Short Vartha - Malayalam News

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ച്ച; സമരം പിന്‍വലിച്ച് ഡ്രൈവിംഗ് സ്‌കൂളുകള്‍

ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും വിട്ടുവീഴ്ചക്ക് തയ്യാറായതോടെയാണ് സമരം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്‌കൂള്‍ യൂണിയന്‍ സമരസമിതി തീരുമാനിച്ചത്. സമരം നടത്തിവന്നിരുന്ന മുഴുവന്‍ യൂണിയനുകളും സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നും എന്നാല്‍ സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വിശദീകരിച്ചു.