Short Vartha - Malayalam News

പ്രതിഷേധം ശക്തം; ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ ഇന്നും മുടങ്ങി

സമരസമിതിയുടെ പ്രതിഷേധവും സ്ലോട്ട് ലഭിച്ച അപേക്ഷകര്‍ എത്താതിരുന്നതും കാരണം ഇന്നും ലൈസന്‍സ് ടെസ്റ്റുകള്‍ തടസപ്പെട്ടു. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റ് ഗ്രൗണ്ട് കവാടത്തിന് മുന്നില്‍ സമരക്കാര്‍ കിടന്ന് പ്രതിഷേധിച്ചു. കോഴിക്കോട് താമരശ്ശേരിയില്‍ കഞ്ഞി വെച്ചായിരുന്നു ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം. പോലീസ് സംരക്ഷണത്തില്‍ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കാനായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിര്‍ദേശം. എന്നാല്‍ പ്രതിഷേധം കനത്തതോടെ ഈ നീക്കവും പരാജയപ്പെടുകയായിരുന്നു.