Short Vartha - Malayalam News

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം; ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ചാണ് സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരെ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുക. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഗതാഗത കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സര്‍ക്കുലര്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും അതിനാല്‍ സര്‍ക്കുലറില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നുമായിരുന്നു കോടതി നിലപാടെടുത്തത്.