Short Vartha - Malayalam News

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുറച്ച് ഗതാഗതവകുപ്പ്

ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവര്‍ കൃത്യമായി ഹാജരാകണമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീയതി ലഭിച്ചവര്‍ സ്വന്തം നിലക്ക് വാഹനവുമായി എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ടെസ്റ്റിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമികള്‍ സജ്ജമാക്കാനും പോലീസ് സംരക്ഷണം ഉറപ്പാക്കാനും ആര്‍ടിഓമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.