Short Vartha - Malayalam News

ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുതൽ മുന്നിലും പിന്നിലും മഞ്ഞനിറം

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം നിർബന്ധമാക്കി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവിറക്കി. ഒക്ടോബർ 1 മുതൽ ഉത്തരവ് നിലവിൽ വരും. റോഡ് സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിർബന്ധമാക്കിയത്. നിറം മാറ്റുന്നതോടെ ഈ വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയും എന്നാണ് വിലയിരുത്തൽ. അതേസമയം ടൂറിസ്റ്റ് ബസുകള്‍ വെള്ളനിറത്തില്‍ തുടരും. കളര്‍കോഡ് പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി തള്ളി.