Short Vartha - Malayalam News

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം 2025 ജനുവരിയിലെത്തും

4300 mm നീളവും 1800 mm വീതിയും 1600 mm ഉയരവുമുള്ള ഈ വാഹനത്തില്‍ 60 കിലോവാട്ട് ശേഷിയുള്ള ബാറ്ററി നല്‍കും. 2025 ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി എക്സ്പോയില്‍ മാരുതി സുസുക്കി EVXന്റെ പ്രൊഡക്ഷന്‍ പതിപ്പ് പ്രദര്‍ശനത്തിന് എത്തിക്കും. ഇന്ത്യയില്‍ മാത്രം നിര്‍മിക്കുന്ന വാഹനമാണെങ്കില്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത് യുറോപ്യന്‍ വിപണികള്‍ക്ക് ആയിരിക്കും.