Short Vartha - Malayalam News

മാരുതി സുസുക്കി സ്വിഫ്റ്റ് CNG സെപ്റ്റംബര്‍ 12ന് എത്തും

ഒന്നിലധികം വേരിയന്റുകളില്‍ സ്വിഫ്റ്റ് CNG അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ എഞ്ചിനുമായി വില്‍പ്പനയ്‌ക്കെത്തിയ ഏറ്റവും പുതിയ തലമുറ ഹാച്ച്ബാക്ക് ആയ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും സ്വിഫ്റ്റ് CNG. സ്വിഫ്റ്റ് CNGയുടെ വില പെട്രോള്‍ വേരിയന്റുകളേക്കാള്‍ ഏകദേശം 80,000 മുതല്‍ 90,000 രൂപ വരെ കൂടുതലായിരിക്കും. 1.2 ലിറ്ററിന്റെ മൂന്ന് സിലിണ്ടര്‍ Z12E എഞ്ചിനാണ് സ്വിഫ്റ്റ് CNGയ്ക്ക് കരുത്ത് പകരുന്നത്.