Short Vartha - Malayalam News

ലോകത്തിലെ ആദ്യ CNG ബൈക്കുമായി ബജാജ്

ഫ്രീഡം 125 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിന്റെ വില 95000 രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെയായിരിക്കും.125 CC എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 9.5 HP കരുത്തും 9.7 NM ടോര്‍ക്കുമുണ്ട്. പെട്രോളിലും CNGയിലും വാഹനം ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഡ്രൈവിങ്ങിനിടയില്‍ തന്നെ പെട്രോളിലേക്കും CNGയിലേക്കും സ്വിച്ച് ചെയ്യാം. പെട്രോള്‍ ടാങ്കിന് 2 ലിറ്റര്‍ കപ്പാസിറ്റിയും CNG ടാങ്കിന് 18 കിലോഗ്രാം കപ്പാസിറ്റിയുമാണുള്ളത്.