Short Vartha - Malayalam News

ലോകത്തെ ആദ്യ CNG ബൈക്ക് നിരത്തിലെത്തിക്കാന്‍ ഒരുങ്ങി ബജാജ് ഓട്ടോ

വാഹനം 2024 ജൂണില്‍ പുറത്തിറക്കുമെന്നാണ് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞത്. CNGയില്‍ ഓടുന്ന ബൈക്കില്‍ മലിനീകരണവും ഇന്ധനച്ചെലവും കുറവായിരിക്കും. ബൈക്കില്‍ CNG ടാങ്ക് തയ്യാറാക്കുന്നത് വലിയ വെല്ലുവിളിയായതിനാല്‍ ഉത്പാദനച്ചെലവും കൂടുതലാണ്. അതിനാല്‍ ഈ വാഹനത്തിന് പെട്രോള്‍ ബൈക്കിനെക്കാള്‍ വില കൂടുതലായിരിക്കും.