Short Vartha - Malayalam News

CNG ക്ഷാമത്തില്‍ വലഞ്ഞ് തിരുവനന്തപുരത്തെ ഓട്ടോ തൊഴിലാളികളും വാഹന ഉടമകളും

CNG ലഭിക്കുന്ന അഞ്ചു പമ്പുകള്‍ മാത്രമാണ് തലസ്ഥാനത്തുള്ളത്. ഇന്ധനം തികയാത്തതിനാല്‍ മിക്ക പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. ചെലവ് കുറയ്്ക്കാനായി CNGയിലേക്ക് മാറിയ ഓട്ടോ തൊഴിലാളികള്‍ ഓട്ടം ഒഴിവാക്കി ഇന്ധനം നിറയ്ക്കാന്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയിലാണ്. ആയിരത്തിലധികം CNG ഓട്ടോകളാണ് തിരുവനന്തപുരം നഗരത്തിലുള്ളത്. ഇതിന് പുറമേ CNG കാറുകളും ബസുകളുമുണ്ട്. ഇവയ്‌ക്കെല്ലാം ഇന്ധനം നിറയ്ക്കാന്‍ അവശ്യമായ പമ്പുകള്‍ ഇല്ലാത്തതാണ് പ്രശ്‌നം.