Short Vartha - Malayalam News

ബജാജ് ബൈക്കുകള്‍ ഇനി ഫ്ലിപ്കാർട്ടില്‍ വാങ്ങാം

ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാര്‍ട്ടുമായുളള സഹകരണം പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. എല്ലാ ബജാജ് ബൈക്കുകളും ഇനിമുതല്‍ ഫ്ലിപ്കാര്‍ട്ടില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ 25 നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന സേവനം കാലക്രമേണ രാജ്യവ്യാപകമാക്കാനാണ് കമ്പനി പദ്ധിയിടുന്നത്. ലോഞ്ചിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ കിഴിവ്, 12 മാസത്തെ നോ-കോസ്റ്റ് EMI തുടങ്ങിയ ഓഫറുകള്‍ പരിമിത കാലയളവിലേക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.