ബാക്ക് ടു ക്യാമ്പസ് എന്ന പേരിലാണ് ഫ്ളിപ്കാര്‍ട്ട് വിദ്യാര്‍ത്ഥികള്‍ക്കായി സെയില്‍ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ പ്രമുഖ ബ്രാന്‍ഡുകളുടെ ലാപ്ടോപ്പുകള്, ടാബുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ഫോണുകള്‍, ഹെഡ്ഫോണുകള് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാകും. പഴയ ലാപ്ടോപ്പുകള്‍ക്ക് എക്സ്ചേഞ്ച് ഓഫറുകള്‍, നോ-കോസ്റ്റ് EMI എന്നിവയും ഫ്ളിപ്കാര്‍ട്ട് നല്‍കും. ജൂണ്‍ 27 വരെയാണ് ഓഫറുകള്‍ ലഭ്യമാകുക.
Related News
ബജാജ് ബൈക്കുകള്‍ ഇനി ഫ്ലിപ്കാർട്ടില് വാങ്ങാം
ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമനായ ഫ്ലിപ്കാര്ട്ടുമായുളള സഹകരണം പ്രഖ്യാപിച്ച് ബജാജ് ഓട്ടോ. എല്ലാ ബജാജ് ബൈക്കുകളും ഇനിമുതല്‍ ഫ്ലിപ്കാര്ട്ടില് ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ആദ്യഘട്ടത്തില്‍ ഇന്ത്യയിലെ 25 നഗരങ്ങളില്‍ മാത്രം ലഭ്യമാകുന്ന സേവനം കാലക്രമേണ രാജ്യവ്യാപകമാക്കാനാണ് കമ്പനി പദ്ധിയിടുന്നത്. ലോഞ്ചിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് 5,000 രൂപ വരെ കിഴിവ്, 12 മാസത്തെ നോ-കോസ്റ്റ് EMI തുടങ്ങിയ ഓഫറുകള്‍ പരിമിത കാലയളവിലേക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫ്ലിപ്കാർട്ട് UPI സേവനം ആരംഭിച്ചു
ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്കിന്റെ പങ്കാളിത്തത്തോടെ ആണ് UPI സേവനമായ ഫ്ലിപ്കാർട്ട് UPI ആരംഭിച്ചത്. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് തുടക്കത്തിൽ ഈ സേവനം ലഭ്യമാകുക. മറ്റു UPI ആപ്ലിക്കേഷനുകളിലേക്ക് മാറാതെ തന്നെ UPI പേയ്മെൻ്റുകൾ നടത്താൻ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കും.ഫ്ലിപ്കാർട്ട് വിപണിക്ക് പുറത്തും ഫ്ലിപ്കാർട്ട് UPI സേവനം ഉപയോഗിക്കാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.