Short Vartha - Malayalam News

രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ബജാജ് ഓട്ടോ

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫുമായി സഹകരിച്ചാണ് ബജാജ് ഓട്ടോ രണ്ട് പുതിയ മോഡലുകള്‍ അ്‌വതരിപ്പിച്ചിരിക്കുന്നത്. ട്രയംഫ് സ്പീഡ് T4, MY25 സ്പീഡ് 400 എന്നി രണ്ടു മോഡലുകളുടെ ഡെലിവറി ഈ മാസം അവസാനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ട്രയംഫ് സ്പീഡ് T4ന് 2.17 ലക്ഷം രൂപയും MY25 സ്പീഡ് 400ന് 2.40 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ട്രയംഫ് സ്പീഡ് T4 മണിക്കൂറില്‍ പരമാവധി 135 കിലോമീറ്റര്‍ വേഗമാണ് അവകാശപ്പെടുന്നത്. സമ്പൂര്‍ണ LED ലൈറ്റിങ് സിസ്റ്റം, അനലോഗ്-ഡിജിറ്റല്‍ ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയാണ് MY25 സ്പീഡ് 400ന്റെ പ്രത്യേകതകള്‍.