Short Vartha - Malayalam News

ബജാജിന്റെ CNG ബൈക്ക് ജൂലൈ 17ന് പുറത്തിറക്കും

CNG യിലും പെട്രോളിലും ഒരുപോലെ പ്രവർത്തിക്കുന്ന ബൈക്ക് ജൂലൈ 17ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ബജാജ് അറിയിച്ചു. CNG, പെട്രോൾ എന്നിങ്ങനെ രണ്ട് ഇന്ധനങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യ ബൈക്കാണിത്. CNG നിറയ്ക്കാൻ എടുക്കുന്ന സമയം മെട്രോ നഗരങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം എന്നതിനാലാണ് പെട്രോളിൽ പ്രവർത്തിക്കുന്നതിനായുള്ള സംവിധാനവും ഇതിലൊരുക്കിയിരിക്കുന്നത്. ഏകദേശം 80,000 രൂപയാണ് ഈ 125cc ബൈക്കിന്റെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.