Short Vartha - Malayalam News

2025 ഓടെ TVS തങ്ങളുടെ CNG സ്‌കൂട്ടര്‍ വിപണിയിലെത്തിച്ചേക്കും

2025 പകുതിക്ക് മുമ്പോ 125സിസി CNG സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. u740 എന്ന കോഡ് നെയിമിലാണ് പദ്ധതി പുരോഗമിക്കുന്നത്. പ്രതിമാസം 1000 സ്‌കൂട്ടറുകള്‍ വിറ്റഴിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പദ്ധതി. 95000 രൂപയ്ക്കും 1.10 ലക്ഷം രൂപയ്ക്കും ഇടയില്‍ വില വരാനാണ് സാധ്യത. സ്‌കൂട്ടറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.