Short Vartha - Malayalam News

പുതിയ വാഹനം അവതരിപ്പിക്കാന്‍ TVS മോട്ടോര്‍ തയ്യാറെടുക്കുന്നതായി സൂചന

ഈ മാസം 19ന് തമിഴ്‌നാട്ടിലെ ഹൊസൂരിലെ പ്ലാന്റില്‍ വെച്ചായിരിക്കും വാഹനത്തിന്റെ ലോഞ്ചിങ്ങെന്നാണ് റിപ്പോര്‍ട്ട്. വരാന്‍ പോകുന്നത് TVS ജൂപിറ്ററിന്റെ CNG പതിപ്പോ അല്ലെങ്കില്‍ ജനപ്രിയ സ്‌കൂട്ടറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പോ ആയിരിക്കും പുറത്തിറങ്ങുക എന്നാണ് സൂചന. പുതിയ ഉല്‍പ്പന്നത്തെ കുറിച്ചുള്ള ടീസറുകളും ലോഞ്ച് ക്യാമ്പയ്നുകളും ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.