പരിഷ്കാരങ്ങളോടെ RayZR സ്ട്രീറ്റ് റാലി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് യമഹ
ആന്‍സര്‍ ബാക്ക് ഫംഗ്ഷന്, LED ഡേടൈം റണ്ണിംഗ് ലൈറ്റ് (DRL) തുടങ്ങിയ അപ്ഡേറ്റുകളോടെയാണ് യമഹ വീണ്ടും എത്തിയിരിക്കുന്നത്. സ്കൂട്ടറിന്റെ പ്രാരംഭ എക്സ് ഷോറൂം വില 98,130 രൂപയാണ്. ഐസ് ഫ്ളൂ-വെര്‍മില്ല്യണ്‍ (ബ്ലൂ സ്ക്വയര്‍ മാത്രം), മാറ്റ് ബ്ലാക്ക് എന്നിവയ്ക്കൊപ്പം പുതിയ സൈബര്‍ ഗ്രീന്‍ നിറത്തിലും വാഹനം ലഭ്യമാകും. സ്കൂട്ടറിന്റെ ആന്‍സര്‍ ബാക്ക് ഫംഗ്ഷന് തിരക്കേറിയ സ്ഥലങ്ങളില്‍ സ്കൂട്ടര്‍ കണ്ടെത്താന്‍ ഡ്രൈവറെ സഹായിക്കും.
Related News
പുതിയ വാഹനം അവതരിപ്പിക്കാന്‍ TVS മോട്ടോര്‍ തയ്യാറെടുക്കുന്നതായി സൂചന
ഈ മാസം 19ന് തമിഴ്നാട്ടിലെ ഹൊസൂരിലെ പ്ലാന്റില്‍ വെച്ചായിരിക്കും വാഹനത്തിന്റെ ലോഞ്ചിങ്ങെന്നാണ് റിപ്പോര്‍ട്ട്. വരാന്‍ പോകുന്നത് TVS ജൂപിറ്ററിന്റെ CNG പതിപ്പോ അല്ലെങ്കില്‍ ജനപ്രിയ സ്കൂട്ടറിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പോ ആയിരിക്കും പുറത്തിറങ്ങുക എന്നാണ് സൂചന. പുതിയ ഉല്‍പ്പന്നത്തെ കുറിച്ചുള്ള ടീസറുകളും ലോഞ്ച് ക്യാമ്പയ്നുകളും ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
2025 ഓടെ TVS തങ്ങളുടെ CNG സ്കൂട്ടര്‍ വിപണിയിലെത്തിച്ചേക്കും
2025 പകുതിക്ക് മുമ്പോ 125സിസി CNG സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. u740 എന്ന കോഡ് നെയിമിലാണ് പദ്ധതി പുരോഗമിക്കുന്നത്. പ്രതിമാസം 1000 സ്കൂട്ടറുകള് വിറ്റഴിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പദ്ധതി. 95000 രൂപയ്ക്കും 1.10 ലക്ഷം രൂപയ്ക്കും ഇടയില്‍ വില വരാനാണ് സാധ്യത. സ്കൂട്ടറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
2025 യമഹ ജോഗ് 125 CC മോഡല്‍ ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി
മാര്‍ച്ച് 19ന് വാഹനം വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിശാലമായ 21.3 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് ഓടെ എത്തുന്ന സ്കൂട്ടറിന് 1.46 ലക്ഷം രൂപയാണ് വില. മുന്‍വശത്ത് ഒരു ചെറിയ കുപ്പി വെയ്ക്കാനുള്ള പ്രത്യേക ഇടവും നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് നല്‍കിയിരിക്കുന്ന പ്രത്യേക ഇടത്തില്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യേണ്ട USB ചാര്‍ജര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. സ്കൂട്ടറിന്റെ കോംപാക്ട് രൂപത്തിനൊപ്പം കുറഞ്ഞ 735 മില്ലീമീറ്റര്‍ സീറ്റ് ഹൈറ്റാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.