Short Vartha - Malayalam News

2025 യമഹ ജോഗ് 125 CC മോഡല്‍ ഉടന്‍ പുറത്തിറക്കുമെന്ന് കമ്പനി

മാര്‍ച്ച് 19ന് വാഹനം വിപണിയിലെത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിശാലമായ 21.3 ലിറ്റര്‍ അണ്ടര്‍സീറ്റ് സ്റ്റോറേജ് ഓടെ എത്തുന്ന സ്‌കൂട്ടറിന് 1.46 ലക്ഷം രൂപയാണ് വില. മുന്‍വശത്ത് ഒരു ചെറിയ കുപ്പി വെയ്ക്കാനുള്ള പ്രത്യേക ഇടവും നല്‍കിയിട്ടുണ്ട്. മുന്‍വശത്ത് നല്‍കിയിരിക്കുന്ന പ്രത്യേക ഇടത്തില്‍ ഉപയോക്താക്കള്‍ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യേണ്ട USB ചാര്‍ജര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. സ്‌കൂട്ടറിന്റെ കോംപാക്ട് രൂപത്തിനൊപ്പം കുറഞ്ഞ 735 മില്ലീമീറ്റര്‍ സീറ്റ് ഹൈറ്റാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.